Logo

മഹല്ല് സേവനങ്ങൾ & പ്രോജക്ടുകൾ

ഖാദിമുൽ ഇസ്ലാം സഭ BP അങ്ങാടി

ഹോം പേജിലേക്ക്

സകാത്ത്

സക്കാത്ത് അർഹമായ കരങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി മഹല്ലിലെ അർഹരുടെ ലിസ്റ്റ് രഹസ്യ സ്വഭാവത്തോടെ ശേഖരിക്കുകയും വിതരണക്കാർക്ക് നിർദ്ദേശിക്കുകയും ചെയ്യുന്ന രീതിയാണ് സകാത്തിന് വേണ്ടി ഖാദിമുൽ ഇസ്ലാം സഭ പിന്തുടരുന്നത്. ഈ രീതി വഴി സക്കാത്ത് അർഹരിലേക്ക് എത്തുകയും വിതരണക്കാർക്ക് ബാധ്യത ഒഴിവാവുകയും ചെയ്യുന്നു.

നിക്കാഹ് സേവനം

മഹല്ല് അംഗങ്ങളുടെ നിക്കാഹ് (വിവാഹം) സംബന്ധമായ എല്ലാ കാര്യങ്ങളും സഭ ഏകോപിപ്പിക്കുന്നു. നിക്കാഹ് രജിസ്ട്രേഷൻ, ഡിക്ലറേഷൻ ഫോം, NOC എന്നിവ ഇവിടെ നിന്ന് ലഭിക്കും.

മതപഠന ക്ലാസ്സുകൾ

എല്ലാ മാസവും അവസാനത്തെ വെള്ളിയാഴ്ച പുരുഷന്മാർക്കായി മജ്ലിയുന്നൂർ ആത്മീയ സം​ഗമവും രിയാളുസ്വാലിഹീൻ ഹദീസ് പഠനക്ലാസ്സും മദ്രസത്തുസ്വിബിയാൻ ഹാളിൽ വെച്ച് നടത്തപ്പെടുന്നു. മഹല്ലിലെ സഹോദരിമാരുടെ ദീനീ വിജ്ഞാനം വർദ്ദിപ്പിക്കുക എന്ന ഉദ്ദേശത്തോടെ എല്ലാ ശനിയാഴ്ചകളിലും ഉച്ചക്ക് ശേഷം മത പഠന ക്ലാസും സംഘടിപ്പിച്ച് വരുന്നു. കൂടാതെ മാസത്തിൽ ഒരു തവണ സ്ത്രീകൾക്ക് മാത്രമായി മദ്രസയിൽ വെച്ച് ദിക്റ് ഹൽഖയും നടത്തപ്പെടുന്നു. മഹല്ല് ഖതീബ് സൈനുൽ ആബിദീൻ ഹുദവിയാണ് ഇവക്ക് നേതൃത്വം നൽകുന്നത്..

റിലീഫ്

പ്രകൃതി ദുരന്തങ്ങൾ, അപകടങ്ങൾ, രോഗം, മരണം എന്നിവ മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന മഹല്ല് അംഗങ്ങൾക്ക് അടിയന്തര സഹായം നൽകുന്ന പദ്ധതി. ഭക്ഷണ കിറ്റ് വിതരണം, സാമ്പത്തിക സഹായം, പുനരധിവാസം എന്നിവ ഉൾപ്പെടുന്നു.

OSF (മദ്രസ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ)

മഹല്ലിലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് OSF, മദ്രസ - മഹല്ല് സംവിധാനത്തിന്റെ ഏറ്റവും വലിയ ആണിക്കല്ലായി ഈ സംഘടന പ്രവർത്തിക്കുന്നു. മദ്രസയിലെ ഡിജിറ്റൽ ക്ലാസ് റൂമടക്കം വിവിധ പ്രവർത്തനങ്ങൾ OSF ന്റെ കഠിനാധ്വാന ഫലമാണ്. സ്വദേശത്തും വിദേശത്തുമുള്ള ഒരുപാട് പേർ ഇതുമായി സഹകരിക്കുകയും സഹായിക്കുകയും മഹല്ലിലെ വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നു.

ഖിദ്മ വിമൺസ് വിങ്

മഹല്ലിലെ വനിതകളുടെ ക്ഷേമത്തിനും ശാക്തീകരണത്തിനുമായി പ്രവർത്തിക്കുന്ന വിഭാഗം. വനിതാ ക്ലാസുകൾ, കൗൺസിലിംഗ്, കുടുംബ ക്ഷേമ പ്രവർത്തനങ്ങൾ എന്നിവ നടത്തുന്നു. മയ്യിത്ത് പരിപാലന ക്ലാസുകൾ മൊഡ്യൂളുകളായി നടത്തുകയും പാണക്കാട് സയ്യിദത്ത് സജ്ന ബീവിയുടെ അനു​ഗ്രഹീത കരങ്ങളാൽ കോഴ്സ് പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റ് വിതരണം നടത്തുകയും ചെയ്തത് മഹല്ലിന്റെ ചരിത്രത്തിലെ നാഴികക്കല്ലായി മാറി. പ്ര​ഗത്ഭരായ റിസോഴ്സ് ഫാക്കൽറ്റികളെ ഉപയോ​ഗിച്ച് വിവിധ പഠന ക്ലാസ്സുകൾ നടന്നു വരുന്നു. നിലവിൽ ദാറുൽ ഹുദാ സർവ്വകലാശാലയുടെ ഹിമായ കോഴ്സിൽ പഠിപ്പിക്കപ്പെടുന്ന കർമ്മ ശാസ്ത്ര സിലബസ് ആധാരമാക്കി മാസത്തിൽ രണ്ടു തവണ പഠന ക്ലാസ്സുകൾ നടന്നു വരുന്നു. 15 വയസിനു മുകളിലുള്ള പെൺകുട്ടികൾക്ക് തർഖിയ എന്ന പേരിൽ പ്രത്യേക ക്ലാസ്സുകളും നടന്നു വരുന്നു.

മഹല്ല് സർവ്വേ

മഹല്ല് അംഗങ്ങളുടെ കുടുംബ വിവരങ്ങൾ, വിദ്യാഭ്യാസ നില, സാമ്പത്തിക സ്ഥിതി, ആരോഗ്യ വിവരങ്ങൾ എന്നിവ ശേഖരിക്കുന്ന സമ്പൂർണ മഹല്ല് സർവ്വേ.

ഭവന നിർമ്മാണം

വീടില്ലാത്ത മഹല്ല് അംഗങ്ങൾക്ക് ഭവന നിർമ്മാണ സഹായം. സർക്കാർ പദ്ധതികളുമായി ബന്ധപ്പെടുത്തി ഭവന നിർമ്മാണം സാധ്യമാക്കുന്നു.

ഹോം പേജിലേക്ക്